അഴിമതിക്കാരായ ബിഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

  • Post category:news
  • Reading time:1 min read
You are currently viewing അഴിമതിക്കാരായ ബിഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ശ്രീനഗര്‍: അതിര്‍ത്തി സുരക്ഷാസേനയിലെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കമാന്‍ഡിങ് ഓഫീസറെയും സെക്കന്‍ഡ് കമാന്റിങ് ഓഫീസറെയുമാണ് സ്ഥലം മാറ്റിയത്. ഭക്ഷണത്തെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള ജവാന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് ബിഎസ്എഫ് ഡി.ഐ.ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജവാന്‍മരുടെ ഭക്ഷണ റേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ മേലുദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. തങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടുന്ന ഭക്ഷണത്തിന്റെ ദൃശ്യമടക്കം നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ജവാന് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടതിനു പിന്നാലെയാണ് ബിഎസ്എഫ് ഡി.ഐ.ജിയുടെ നടപടി.

0Shares