അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കാസര്‍കോട്ടെ നവീകരിച്ച ഓഫീസ് പുത്തന്‍ കര്‍മ്മപഥത്തിലേക്ക്.

  • Post category:local news
  • Reading time:1 min read
You are currently viewing അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കാസര്‍കോട്ടെ നവീകരിച്ച ഓഫീസ് പുത്തന്‍ കര്‍മ്മപഥത്തിലേക്ക്.

കാസര്‍കോട്: ട്രാവല്‍, ടൂറിസം മേഖലയിലെ പ്രമുഖ സ്ഥാപനമായ അല്‍ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കാസര്‍കോട്ടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ബസ്സ്റ്റാന്റ് പരിസരത്തെ മലബാര്‍ സ്‌ക്വയര്‍ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 31 വരെ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും എയര്‍ ടിക്കറ്റുകളെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ദുബായ് ടിക്കറ്റ് സൗജന്യമായി സമ്മാനമായി ലഭിക്കും. ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഇല്ലാതെ പാസ്‌പോര്‍ട്ട് അപ്പോയിന്‍മെന്റ് സൗജന്യമായി എടുത്ത് കൊടുക്കും. ഏപ്രില്‍ 1, 12, 17, 20 ,മെയ് 3, 10 എന്നീ തീയ്യതികളില്‍ പുറപ്പെടുന്ന അവധിക്കാല ഉംറ ബാച്ചുകളിലേക്ക് മാര്‍ച്ച് 2 മുതല്‍ 31 വരെ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 10,000 രൂപ വീതം രണ്ടു പേര്‍ക്ക് ക്യാഷ് പ്രൈസ് ആയി നല്‍കും.

ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലേക്കുമുള്ള ഹോട്ടല്‍ ബുക്കിങുകള്‍, ടൂര്‍ പാക്കേജ്, വിദേശ രാജ്യങ്ങളിലേക്ക് പോകാനാവശ്യമായ ട്രാവല്‍ ഇന്‍ഷുറന്‍സ്, ആഡംബര-യാത്രാ കപ്പലുകളിലേക്കുള്ള ബുക്കിങ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റെയില്‍വേ റിസര്‍വേഷന്‍, ബസ്സ് ടിക്കറ്റുകള്‍, അറ്റസ്റ്റേഷന്‍-എമിഗ്രേഷന്‍ സേവനങ്ങള്‍, വിസ-പാസ്‌പോര്‍ട്ട് സഹായങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. എല്ലാ സേവനങ്ങളും ഏറ്റവും മിതമായ നിരക്കിലും ഉത്തരവാദിത്വത്തോടു കൂടിയും ചെയ്തു കൊടുക്കുന്നു എന്നതാണ് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സവിശേഷത. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി എഴുപത്തഞ്ചിലേറെ ശാഖകളുള്ള ട്രാവല്‍ രംഗത്തെ പരിചയ സമ്പന്നരായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കാസര്‍കോട്ടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം സജീവമാക്കിയതോടെ ജില്ലയിലുടനീളമുള്ള ആളുകള്‍ക്കും പ്രവാസികള്‍ക്കും ഏറെ അനുഗ്രഹമായി മാറിയിരിക്കുകയാണ്.

0Shares