
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ടവര്‍ വലിയ സംഘത്തിന്‍റെ ഭാഗമെന്ന് പോലീസ്. നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവുമാണ് ഇവരുടെ ലക്ഷ്യം. അലനും താഹയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. രക്ഷപെട്ടയാളും കോഴിക്കോട് സ്വദേശിയാണ്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ടെന്നും പോലീസ് പറയുന്നു. റോന്ത് ചുറ്റലിനിടെ ലഘുലേഖാ വിതരണം ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നല്ല അറസ്റ്റ്. അറസ്റ്റിലായ യുവാക്കളുടെ പ്രവര്‍ത്തനം നാളുകളായി നിരീക്ഷിച്ച് വരികയാണ്.

ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റെന്നും യു.എ.പി.എ ചുമത്താവുന്ന വിധത്തിൽ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നുമാണ് പോലീസ് പറയുന്നത്. കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവര്‍. ഇവരുടെ ആശയങ്ങൾ നഗരത്തിൽ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പോലീസ് വിശദമാക്കുന്നത്.
എന്നാൽ അറസ്റ്റിലായവർക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസില്‍ സമഗ്രമായ പരിശോധന നടത്തും. അന്വേഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് നിര്‍ബേഷ് സാഹിബിനാണ് പരിശോധനയുടെ ചുമതലയെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
