അറ്റകുറ്റ പണികള്‍ക്കായി കെ.പി.ആർ റാവു റോഡ് അടച്ചു; കാസര്‍കോട് നഗരത്തിലെ ബാങ്ക് റോഡിൽ ഗതാഗതക്കുരുക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing അറ്റകുറ്റ പണികള്‍ക്കായി കെ.പി.ആർ റാവു റോഡ് അടച്ചു; കാസര്‍കോട് നഗരത്തിലെ ബാങ്ക് റോഡിൽ ഗതാഗതക്കുരുക്ക്

കാസർകോട്:കാസര്‍കോട് കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സമീപത്ത് കൂടിയുള്ള കെ.പി.ആർ. റാവു റോഡ്
അറ്റകുറ്റ പണികള്‍ക്കായി അപ്രതീക്ഷിതമായി അടച്ചതുമൂലം ബാങ്ക്‌ റോഡിൽ അനുഭവപ്പെടുന്നത് വൻ ഗതാഗതക്കുരുക്ക്. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചത് അറിയാതെ ഇവിടേക്കെത്തിയ പല വാഹനങ്ങളും കുരുക്കിൽപ്പെട്ടു.

ഇവിടേക്ക് കയറാനായി എത്തുന്ന വാഹനങ്ങള്‍ മുമ്പോട്ടുപോകുമ്പോൾ എത്തുന്ന തായലങ്ങാടി ജങ്‌ഷനും പഴയ ബസ്‌ സ്റ്റാൻഡുമായി ബന്ധപ്പെടുത്തുന്ന റോഡ് വൺവേ ആയതിനാൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമാവുകയാണ് ചെയ്യുന്നത്. ഈ ചൊവാഴ്ചമുതൽ ഓരാഴ്ചത്തേക്കാണ് ബാങ്ക് റോഡ് മുതൽ പോസ്റ്റ് ഓഫീസ് ജങ്‌ഷൻവരെയുള്ള 180 മീറ്റർ റോഡ്‌ മെക്കാഡം ടാറിടാനായി അടച്ചിട്ടത്.

0Shares