“അറിവ് അഹങ്കാരമല്ല, അലങ്കാരമാണ്”; ദേശീയ അധ്യാപക ദിനത്തില്‍ എസ്. കെ.എസ്.എസ്.എഫ് ആലൂർ ശാഖ അധ്യാപകനെ ആദരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing “അറിവ് അഹങ്കാരമല്ല, അലങ്കാരമാണ്”; ദേശീയ അധ്യാപക ദിനത്തില്‍ എസ്. കെ.എസ്.എസ്.എഫ് ആലൂർ ശാഖ അധ്യാപകനെ ആദരിച്ചു

കാസര്‍കോട്: എസ്. കെ.എസ്.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ ശാഖാ തലങ്ങളിൽ സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തിൽ ” ഗുരുവിനോടൊപ്പം എന്ന സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ് ആലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലൂർ എം.ജി.എല്‍.സി സ്കൂൾ അധ്യാപകൻ ഇസ്മായിൽ മാഷിനെ അദ്ദേഹത്തിന്‍റെ വസതിയിൽ ആദരിച്ചു.

ശാഖാ എസ്. കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ശിഹാബ് ആലൂർ അധ്യക്ഷത വഹിച്ചു ക്ലസ്റ്റർ സെക്രട്ടറി ബി.കെ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ കമ്മിറ്റിയുടെ ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ എ. മുഹമ്മദ് കുഞ്ഞി ഇസ്മായിൽ മാഷിന് കൈമാറി. മഷൂദ് മിത്തൽ,അബ്ദുൾ ഖാദർ കോളോട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares