അറബിക് പദ്യം ചൊല്ലലില്‍ മൂന്നാമതും ആസിയത്ത് സഹല

  • Post category:local news
  • Reading time:1 min read
You are currently viewing അറബിക് പദ്യം ചൊല്ലലില്‍ മൂന്നാമതും ആസിയത്ത് സഹല

ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അറബിക് പദ്യം ചൊല്ലയില്‍ മൂന്നാം തവണയും സംസ്ഥാനത്ത് മല്‍സരിക്കാന്‍ ആസിയത്ത് സഹല അര്‍ഹയായി. ആഥിതേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സഹല. അഞ്ചാം ക്ലാസുമുതല്‍ മല്‍സര രംഗത്തുള്ള സഹലയ്ക്ക് മാപ്പിള പാട്ടില്‍ ഏഗ്രേഡോടെ രണ്ടാം സ്ഥാനം നേടാനേ ഇക്കുറി കഴിഞ്ഞുള്ളൂ. ‘ അത് രിക്കും യാ അഹ് ലാ ഹിന്‍ദി…’ എന്നുതുടങ്ങുന്ന അലി അബ്ദുല്ലയുടെ വരികളാണ് സഹല വേദിയില്‍ ചൊല്ലിയത്. മാപ്പിള പാട്ട് വിജയി അബ്ദുല്‍ റൗഫ് നെല്ലിക്കുന്നിന്റെ ശിക്ഷണത്തിലാണ് സഹല മാപ്പിളപ്പാട്ടും പദ്യം ചൊല്ലലും അഭ്യസിച്ചുവരുന്നത്.മുശവറ സംഘടിപ്പിച്ച സംസ്ഥാന തല അക്ഷരശ്ലോക മല്‍സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അനുജത്തി ഖദീജത്ത് ജസ്്‌ലയും പാട്ട് രംഗത്തുണ്ട്. ചെറുപ്പം മുതലേ അറബി ഭാഷയോടുള്ള താല്‍പര്യമാണ് അക്ഷരശ്ലോക മല്‍സരത്തിലും പദ്യം ചൊല്ലല്‍ മല്‍സരത്തിലും പങ്കെടുക്കാന്‍ പ്രചോദനമായതെന്ന് സഹല പറയുന്നു. ഗള്‍ഫില്‍ വ്യാപാരിയായിരുന്ന മുഹമ്മദ് കുഞ്ഞി ഹസീന ദമ്പതികളുടെ മകളാണ്.

0Shares