
മൊഗ്രാൽ പുത്തൂർ/ കാസര്‍കോട് : മുസ്‌ലിം ലീഗ് മൊഗ്രാൽ പുത്തൂർ 15-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അറഫാത്ത് നഗർ മേഖല ജനസഭയും ദേശ് രക്ഷാ സംഗമവും സംഘടിപ്പിച്ചു. വിവിധ പ്രശ്നങ്ങളിൽ പ്രദേശവാസികളുടെ പരാതികൾ സ്വീകരിച്ചു., തുടർന്ന് ഇന്ത്യ എല്ലാവരുടേതുമാണ് എന്ന പ്രമേയത്തിൽ നടത്തുന്ന മുസ്‌ലിം ലീഗ് ദേശ് രക്ഷാമാർച്ചിന്‍റെ പ്രചരണാർത്ഥം ദേശ് രക്ഷാ സംഗമം സംഘടിപ്പിച്ചു.

വാർഡ് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പള്ളത്തി അധ്യക്ഷത വഹിച്ചു. ബി.എം ബാവ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുന്നിൽ, എം.എ നജീബ്, വാർഡ് അംഗം ഫൗസിയ മുഹമ്മദ്, മാഹിൻ കുന്നിൽ, അബ്ദുൽ റഹിമാൻ റോക്കറ്റ്, പി.ബി ഷെഫീഖ്, ഡി.എം നൗഫൽ, ഹനീഫ് മടിക്കേരി, മുഹമ്മദ് മൂല, അബ്ദുല്ല, മുഹമ്മദ്, തുടങ്ങിയവർ സംബന്ധിച്ചു.

അറഫാത്ത് നഗർ റോഡിന് 10 ലക്ഷം രൂപ അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി. സി ബഷീറിനെയും ഇതിനായി പ്രയത്നിച്ച ലീഗ് നേതാക്കളെയും വാർഡ് മെമ്പറെയും യോഗം അഭിനന്ദിച്ചു. സാമൂഹ്യ സുരാക്ഷാ പെൻഷൻ അടക്കമുള്ള വാർഡിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രയാസം കൂടാതെ വിവിധ രേഖകൾ ലഭിക്കാൻ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചു വാർഡ് ലീഗ് കമ്മിറ്റിയെയും പഞ്ചായത്ത് അംഗം ഫൗസിയ മുഹമ്മദിനെയും ജന സഭ അഭിനന്ദിച്ചു.
