അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കണമെന്ന് വി.കെ ബാവ

  • Post category:local news
  • Reading time:1 min read
You are currently viewing അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കണമെന്ന് വി.കെ ബാവ

തൃക്കരിപ്പൂര്‍: അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കണമെന്ന് മുസ്ലീംലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി വി.കെ ബാവ. സംസ്ഥാനത്ത് 42.5 ലക്ഷം പേരാണ് വിവിധ തരം ക്ഷേമ പെന്‍ഷനുകള്‍ വാങ്ങി വരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വിവിധ പെന്‍ഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങര്‍ വാങ്ങി വെച്ച് ഭരണസമതി പാസാക്കി വെച്ചുവെങ്കിലും അവ ഡാറ്റാ എന്‍ട്രി ചെയ്യുവാന്‍ അനുവദിക്കാത്തത് കാരണം പെന്‍ഷന്‍ ലഭിക്കുന്നില്ല. ഇത്തരത്തില്‍ 3.5 ലക്ഷം അപേക്ഷകളാണ് പെന്‍ഷന്‍ നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്നത്.ഉത്തരവില്‍ 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ലആയതില്‍ ഈ ഉത്തരവ് പിന്‍വലിച്ച് വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുവാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0Shares