അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍; വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമനടപടി സ്വീകരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍; വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമനടപടി സ്വീകരിക്കും

കൊച്ചി: ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണന്‍. ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായി എന്നായിരുന്നു അര്‍ച്ചനയുടെ ആരോപണം.ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നായിരുന്നു അര്‍ച്ചന പത്മിനിയുടെ ആരോപണം. ഇത് ശരിയല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. കുറ്റാരോപിതനായ ദിലീപിനെ വച്ച് സിനിമയെടുക്കമെന്ന് പറഞ്ഞ ബി.ഉണ്ണികൃഷണനെതിരെ റിമ കല്ലിങ്കലും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്,കുറ്റക്കാരനല്ല. ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

0Shares