അരുവിത്തുറ പള്ളിയില്‍ ആനയെ മാമോദീസാ മുക്കിയതും വെഞ്ചരിച്ചതും വിവാദമാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അരുവിത്തുറ പള്ളിയില്‍ ആനയെ മാമോദീസാ മുക്കിയതും വെഞ്ചരിച്ചതും വിവാദമാകുന്നു


അരുവിത്തുറ: ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയിൽ ആനയെ മാമോദീസ മുക്കുകയും വെഞ്ചരിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. വൻതുക വാങ്ങിയാണ് മാമോദീസ പള്ളിയിൽ നടത്തപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയകളിൽ വഴി മാമോദീസാ ചിത്രങ്ങൾ പുറത്തായതോടെയാണ് സംഭവം ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിതുറന്നത്.

പാപ്പാനൊപ്പം പള്ളി പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികൻ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. പുതുതായി വാങ്ങിയ ആനയെ പ്രാർഥിക്കാൻ കൊണ്ടു വന്നപ്പോൾ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സഭയുടെ വിശദീകരണം. എന്നാൽ നടന്നത് മാമോദീസയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു എന്ന് മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

0Shares