അരവിന്ദ് കെജരിവാളിനെതിരെ അറസ്റ്റ് വാറണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing അരവിന്ദ് കെജരിവാളിനെതിരെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരെ അറസ്റ്റ് വാറണ്ട്. അസമിലെ ദിഫു കോടതിയാണ് കെജരിവാളിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഡിസംബര്‍ 15 നാണ് മോദിക്കെതിരെ വിവാദപരമായ ട്വീറ്റ് കെജരിവാള്‍ പോസ്റ്റ് ചെയ്തത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. അദ്ദേഹം പന്ത്രണ്ടാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു എന്നായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.

ഇതിനെതിരെ അസം ബി.ജെ.പി നേതാവ് സൂര്യരോംഗ്ഫാറാണ് കേസ് കൊടുത്തത്. ജനുവരി 30ന് അകം കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പു കാലമായതിനാലും മുഖ്യമന്ത്രി സ്ഥാനത്തിന്റെ സ്വഭാവവും അനുസരിച്ച് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെജരിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഈ വിശദീകരണം കോടതി അംഗീകരിച്ചില്ല.

0Shares