കാസര്‍കോട്: അന്താരാഷ്ട്ര നിലവാരമുള്ള ആധുനീക സൗകര്യത്തോടെയുള്ള ദന്ത ചികില്‍സാ കേന്ദ്രം കാസര്‍കോട് അരമന ആശുപത്രിയില്‍ നാളെ മുതല്‍ പ്രത്തനമാരംഭിക്കുന്നതായി മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30നു ക്ലിനിക് ഉദ്ഘാടനം ചെയ്യും. 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ എല്ലാ നൂതന ചികില്‍സാ ഉപകരണങ്ങളും സ്ഥാപനത്തിലൊരുക്കിയിട്ടുണ്ട്.
ഡോ. മുഹമ്മദ് പര്‍വീസിന്റെ നേതൃത്വത്തിള്ള ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ക്ലിനിക്കില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് പ്രത്യേകതയാണെന്ന് എം.ഡി ഡോ. സക്കരിയ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ാജല്‍ അബൂബക്കര്‍, ഡോ.മുഹമ്മദ് പര്‍വീസ്, ആയിഷത്ത് റസീന എന്നിവരും സംബന്ധിച്ചു.
വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)
ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?
A) ഡി.വി സദാനന്ദ ഗൗഡ
B) അല്‍ഫോണ്‍സ് കണ്ണന്താനം
C) കിരണ്‍ റിജ്ജു
D) നിര്‍മലാ സീതാരാമന്‍
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.
കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്