അരങ്ങുണർന്നപ്പോൾ കലാവസന്തം; ജില്ലാ സ്കൂൾ കലോത്സവം ഒന്നാംദിനം സുന്ദരം

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങുണർന്നപ്പോൾ കലാവസന്തം; ജില്ലാ സ്കൂൾ കലോത്സവം ഒന്നാംദിനം സുന്ദരം

ഇരിയണ്ണി / കാസർകോട്: ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങുണർന്നപ്പോൾ വിവിധ വേദികളിൽ കലാവസന്തമായി. ബുധനാഴ്ച രാവിലെമുതൽ വേദി ഒന്നിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ കോൽക്കളി, ദഫ് മുട്ട് എന്നിവ അരങ്ങേറി. വേദി രണ്ടിൽ മലയാളം പദ്യം ചൊല്ലൽ, പ്രസംഗം എന്നിവയും വേദി മൂന്നിൽ ആൺകുട്ടികളുടെയും പെൺക്കുട്ടികളുടെയും ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയും നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറി. പന്ത്രണ്ട് വേദികളിലാണ് ഇന്ന്‌ മത്സരങ്ങൾ നടന്നത്.

ചില മത്സരഫലങ്ങൾ:

കഥ പറയല്‍(അറബിക്) യു.പി വിഭാഗം എ ഗ്രേഡോടെ ഒന്നാം സ്ഥാനം
ആയിഷത്ത് ഉസ്ന
ജി.എച്ച്.എസ്. പട്ട്ള(കാസറഗോഡ്)

രണ്ടാം സ്ഥാനം
ഷഹീദാ.എം
സെന്റ്പോള്‍സ് എ.യൂ.പി.എസ് തൃക്കരിപ്പൂര്‍

മാപ്പിളപ്പാട്ട്‌ യു. പി.വിഭാഗം: ജനറൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം- മുഹിയദീൻ അഫീസ് – ജി. എച്ച്. എസ്. എസ്. ഉപ്പള ( മഞ്ചേശ്വരം)

രണ്ടാം സ്ഥാനം- മുഹമ്മദ് ഫൗദ് സനീൻ – ജി. എം.യു. പി. എസ്. പള്ളിക്കര (ബേക്കൽ)
ഫാത്തിമത്ത് തസ്‌നിം – ജി. യു. പി. എസ്. ചന്തേര (ചെറുവത്തൂർ)

മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾ:
എ ഗ്രേഡോടെ ഒന്നാം സ്ഥാനം ഷംനാസ്. എസ്. കെ. – മുഹിമ്മാത്ത്. എച്ച്‌.എസ്‌.എസ്. മുഹിമ്മാത്ത് നഗർ ( കുമ്പള)

രണ്ടാം സ്ഥാനം- മുഹമ്മദ് നസിം. കെ. എ.- ജി. എച്ച്‌.എസ്. എസ്. ബേക്കൂർ

മോണോ ആക്റ്റ് യു.പി വിഭാഗം എ ഗ്രേഡോടെ ഒന്നാം സ്ഥാനം:
ദേവാങ്കണ.എ.വി
രാജാസ് എച്ച്.എസ്.എസ് നീലേശ്വരം(ഹോസ്ദുര്‍ഗ്)

രണ്ടാം സ്ഥാനം:
ഹരിഗോവിന്ദ്
എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് ബേള്ളിക്കോത്ത്

മാപ്പിളപ്പാട്ട് (പെണ്‍കുട്ടികള്‍) ഹൈസ്കൂൾ വിഭാഗം എ ഗ്രേഡോടെ ഒന്നാം സ്ഥാനം:
നിലാമഴ
ജി. എച്ച്. എസ്. എസ് ഉദിനൂര്‍(ചെറുവത്തുര്‍)

രണ്ടാം സ്ഥാനം:
ആയിഷത്ത് ഹമിദ.കെ
ജി. എച്ച്. എസ്. എസ് കാക്കാട്ട്

ലളിതഗാനം ഹയർ സെക്കണ്ടറി വിഭാഗം (പെൺകുട്ടികൾ) എ ഗ്രേഡോടെ ഒന്നാം സ്ഥാനം:
മീനു.ടി. വി
രാജാസ് എച്ച്. എസ്. എസ് നീലേശ്വരം(ഹൊസ്ദുർഗ്)

രണ്ടാം സ്ഥാനം:
അഹല്യ.കെ
എൻ. എച്ച്. എസ് പേർഡാല.

0Shares