അരങ്ങിന് മിഴിവേകി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങിന് മിഴിവേകി ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം

കാസർകോട്: നൃത്ത- താള- ലാസ്യലയങ്ങള്‍ ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ അരങ്ങിന് മിഴിവേകി. കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയ ക്ലാസിക്കൽ നൃത്തയിനങ്ങൾ ബുധനാഴ്ച രാവിലെ മുതൽ വേദികളില്‍ അരങ്ങേറി.

പെരിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കലാ മാമാങ്കം കാണാൻ നിരവധിപേരാണ് നാടിന്‍റെ നാനാഭാഗത്തുനിന്നും കലോത്സവ വേദികളിലേക്കെത്തിയത്.

ഇരുപത്തി മൂന്നോളം വേദികളിലായി മൂവായിരത്തിലധികം കുട്ടികളാണ് വിവിധ കലാ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. കലോത്സവം നാടിന്‍റെ ആഘോഷമാക്കാൻ വൻ മുന്നൊരുക്കങ്ങളാണ് സ്കൂൾ അധ്യാപകരും നാട്ടുകാരും ഒരുക്കിയത്. വ്യാഴാഴ്ച കലോത്സവം സമാപിക്കും.

0Shares