അയ്യപ്പഭക്തിയില്‍ ആഴിപൂജ മഹോത്സവത്തിന് കലവറ നിറച്ചു: വ്യാഴാഴ്ച്ച രാത്രി ആഴി ഒരുക്കും

  • Post category:local news
  • Reading time:1 min read
You are currently viewing അയ്യപ്പഭക്തിയില്‍ ആഴിപൂജ മഹോത്സവത്തിന് കലവറ നിറച്ചു: വ്യാഴാഴ്ച്ച രാത്രി ആഴി ഒരുക്കും

കാസര്‍കോട് (കുറ്റിക്കോല്‍): ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഴിപൂജ മഹോത്സവത്തിന് കലവറ നിറച്ചു. ബുധനാഴ്ച്ച രാവിലെ നടന്ന കലവറ ഘോഷയാത്രയില്‍ ആചാരസ്ഥാനികരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്നു. കുറ്റിക്കോല്‍ ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരത്തിലാണ് മൂന്ന് ദിവസങ്ങളിലായി ആഴിപൂജ നടക്കുന്നത്.വ്യാഴാഴ്ച്ച രാത്രി ദീപാരാധനയ്ക്ക് ശേഷം 11 മണിക്ക് ആഴി ഒരുക്കും. പുലര്‍ച്ചയ്ക്ക് നാലുമണിക്ക് അയ്യങ്കാവ് ശ്രീ നാരായണ ഗുരുസ്വാമിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഴിപൂജ ചടങ്ങുകള്‍ നടക്കും. വിവിധ കലാ- സാംസ്‌കാരിക ധാര്‍മ്മിക പരിപാടികളും അരങ്ങേറും.

0Shares