തിരുവനന്തപുരം: ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയും ബി.ജെ.പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടുനിന്നതിന്റെ കാരണം തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പെടുത്തി. പരിപാടി അറിയിക്കാന്‍ വൈകിയതിനാലാണ് വിട്ടുനിന്നെതെന്നാണ് വിശദീകരണം. ബുധനാഴ്ച ഉച്ചക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം അയ്യപ്പജ്യോതയില്‍ പോകരുതെന്നോ പോകണമെന്നോ എസ്.എന്‍.ഡി.പി അംഗങ്ങളോടോ ബി.ഡി.ജെ.എസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് എസ്.എന്‍.ഡി.പി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത എസ്.എന്‍.ഡി.പി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പജ്യോതി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി