അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി ജനുവരി 10 ന് വാദം തുടങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി ജനുവരി 10 ന് വാദം തുടങ്ങും

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 10 ാം തീയതിലേക്ക് മാറ്റി. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നീവര്‍ അധ്യക്ഷരായ ബെഞ്ചാണ് കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാന്‍ തിരുമാനിച്ചത്. അതിന് മുമ്പ് ഏത് ബഞ്ചാണ് വാദം കേള്‍ക്കുന്നതെന്ന് തീരുമാനിക്കും. ഈ മാസം തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. അയോധ്യയിലെ തര്‍ക്കഭൂമി സ്ഥലം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് കോടതി പരിഗണിക്കുക. അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.ഒക്ടോബര്‍ 29 നായിരുന്നു കേസ് സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീം കോടതിയുടേയും ആവശ്യം. എന്നാല്‍ കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ നീട്ടിവയ്ക്കണമെന്ന വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യമുള്‍പ്പെടെയുള്ളവ പരിഗണിച്ച് കേസ് വീണ്ടും ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം വൈകുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കോടതി വിധിക്ക് കാത്തുനില്‍ക്കാതെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

0Shares