അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു; നാലുപേര്‍ പോലിസ്  കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു; നാലുപേര്‍ പോലിസ്  കസ്റ്റഡിയില്‍

കാസര്‍കോട്: അയല്‍വാസികളുടെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍ മരിച്ചു. നാലിലാംകണ്ടം ഗവ.യു.പി സ്‌കൂളിലെ അധ്യാപകനും ആലന്തട്ട സ്വദേശിയുമായിരുന്ന സി രമേശന്‍(50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചേ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നവഴിയാണ് അയല്‍വാസിയുടെ അക്രമമുണ്ടായത്. നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ വൈകീട്ട് ചീമേനി പോലിസ് സ്‌റ്റേഷനില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപെട്ട്‌ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യാപകനും മകനും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു.പിന്തുടര്‍ന്നെത്തിയ അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു. ഉടന്‍ മംഗളൂര്‍ ആശുപത്രിയിലേക്ക് നാട്ടുകാര്‍ കൊണ്ടുപോയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മരണപ്പെട്ടു. സംഭവത്തില്‍ സമീപവാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു.ഭാര്യ: യശോദ. മകന്‍: അഖില്‍ (ചീമേനി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), സഹോദരങ്ങള്‍: പി.ടി രാധാകൃഷ്ണന്‍, വിനോദ് പി.ടി (കോടതി), രാധാമണി, സൗമിനി, ജലജ, പരേതയായ കാര്‍ത്ത്യായണി.

0Shares