അമ്മുമ്മയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച നാല് വയസുകാരിക്ക് ദാരുണ അന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing അമ്മുമ്മയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച നാല് വയസുകാരിക്ക് ദാരുണ അന്ത്യം

തൃശ്ശൂര്‍: കച്ചേരിപ്പടിയില്‍ കുടുംബവഴക്കിനിടെ നാല് വയസുകാരി വെട്ടേറ്റ് മരിച്ചു. കച്ചേരിപ്പടി ചിറ്റാട്ടുപറമ്പില്‍ ആദിലക്ഷ്മി എന്ന നാലു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി 11.30 ആണ് സംഭവം നടന്നത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. സംഭവം നടന്നയുടനെ ആദിലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കച്ചേരിപ്പടി സ്വദേശിയായ ജിതേഷിൻ്റെയും പരേതയായ നിത്യയുടെയും മകളാണ് ആദിലക്ഷ്മി. അമ്മ നിത്യ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അമ്മയുടെ വീട്ടിലായിരുന്നു ആദിലക്ഷ്മി. ആദിലക്ഷ്മിയുടെ അമ്മുമ്മയും, അവരുടെ ബന്ധുക്കളും തമ്മിലുള്ള കുടുംബവഴക്കിനിടെ, അമ്മുമ്മയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദിലക്ഷ്മിക്ക് വെട്ടേറ്റത്. സംഭവമറിഞ്ഞുകൊണ്ട് വീട്ടിലെത്തിയവരെയും ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കരയിപ്പിച്ച നിമിഷങ്ങളായിരുന്നു.

0Shares