അമ്മയും ഇരട്ട പെൺകുഞ്ഞിങ്ങളും സുഖമായിരിക്കുന്നു; ഇറോം ശര്‍മ്മിളയുടെ കുടുംബ ഫോട്ടോ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയും ഇരട്ട പെൺകുഞ്ഞിങ്ങളും സുഖമായിരിക്കുന്നു; ഇറോം ശര്‍മ്മിളയുടെ കുടുംബ ഫോട്ടോ പുറത്ത്

ബംഗളൂരു: പട്ടിണി സമര നായിക ഇറോം ശര്‍മ്മിള ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ലോക മാതൃദിനത്തിലാണ് ഇറോം ശര്‍മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായത്. നിക്സ് ശാഖി, അതുന്‍ താര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ജനിച്ച്‌ ഒരു ദിവസം കഴിഞ്ഞിരിക്കെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ പുറത്തുവന്നു.

സൈന്യത്തിന് നല്‍കുന്ന പ്രത്യേകാവകാശങ്ങള്‍ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ഇറോം ശര്‍മ്മിള. 16പേരെ വെടിവെച്ചുകൊന്ന മാലോം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 2000ത്തിലാണ് ഇറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പിന്നീട് മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അവകാശങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായി അത് മാറി. നീണ്ട 16 വർഷമാണ് അവർ സമരം നടത്തിയത്. 2016ല്‍ സമരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിക്കുകയുമായിരുന്നു. 2017 ഓഗസ്റ്റിലാണ് ശർമിളയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തായ ബ്രിട്ടീഷ് പൗരന്‍ ദേശ്മൗണ്ട് ആന്റണി ബെല്ലര്‍നൈന്‍ കുടിന്‍ഹോയെയാണ് ഭർത്താവ്.

0Shares