അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര്; എതിര്‍പ്പുമായി ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും; വിവാദം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര്; എതിര്‍പ്പുമായി ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും; വിവാദം തുടരുന്നു

വിവാദമായതിനെ തുടര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസത്തിന് ആ പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര് നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും രംഗത്തെത്തിയിരുന്നു.

പാല്‍പ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ പായസത്തിന് പേറ്റന്റ് നേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പേറ്റന്റ് നേടാനാണ് ശ്രമം. ചരിത്ര രേഖകളില്‍ ഗോപാല കഷായം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡും പറയുന്നു.

0Shares