
അമ്പത് ലക്ഷം രൂപവില വരുന്ന പബി.എം. ഡബ്യൂ സ്വന്തമാക്കിയിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. ദൈവം നല്‍കിയ സമ്മാനമാണെന്നാണ് കാറിനൊപ്പം ഇതെന്ന് പേളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. വെറും 7.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ 5 സീരീസിന് സാധിക്കും.

എറണാകുളത്തെ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് താരം ലക്ഷ്വറി കാര്‍ സ്വന്തമാക്കിയത്. മണിക്കൂറില്‍ 231 കിലോമീറ്ററാണ് പരമാവധി വേഗത.
