മംഗളൂരു: അമ്പതാം വിവാഹ വാര്‍ഷിക ആഘോഷിക്കുന്നതിനിടേ കുഴഞ്ഞുവീണ ഗൃഹനാഥന് ആശുപത്രിയില്‍ മരിച്ചു. മംഗളൂരു പഞ്ചനടി സ്വദേശി ജോസഫ് അലവേര്സ് (79) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയാണ് വീട്ടുകാരെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നത്. ബോണ്ടലിലെ സെന്റ് ലോറന്‍സ് പള്ളിയില്‍ വച്ചായിരുന്നു ജോസഫിന്റെയും ഭാര്യ ഐറേന്‍ അലവസിന്റെയും അമ്പതാം വിവാഹ വാര്‍ഷിക ആഘോഷം നടത്തിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിവാഹദിനം ആഘോഷിച്ചത്. വളരെയധികം ആരോഗ്യവാനായാണ് ചടങ്ങില്‍ ജോസഫ് സംബന്ധിക്കാനെത്തിയത്. സുഹൃത്തുക്കളെ സ്വീകരിക്കുന്നതിലും സല്ക്കരിക്കുകയും ചെയ്യുന്നതില്‍ സജീവമായി പങ്കെടുത്തിരുന്നു. സന്തോഷത്തില്‍ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തും ആഘോഷം പൊടിപൊടിച്ചിരുന്നു. പരിപാടിക്ക് ശേഷം ഡിന്നര്‍ കഴിക്കുന്നതിനിടേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എങ്കിലും അടുത്ത ദിവസം രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പഞ്ചനടിയിലെ കുടിയേറ്റ കര്‍ഷകനായ ജോസഫ് പൊതുപ്രവര്‍ത്തനത്തിലും സാമുദായിക പ്രവര്‍ത്തനത്തിലും സജീവമായിരുന്ന ജോസഫ് മുന്നുമക്കള്ക്കളും കുട്ടികള്‍ക്കൊപ്പമാണ് പഞ്നടയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ആകസ്മീകമായി നടന്ന മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി.
അമ്പതാം വിവാഹ വാര്‍ഷികം ആടിയും പാടിയും അര്‍ധരാത്രിവരെ ആഘോഷിച്ചു; അതിരറ്റ ആഹ്ലാദ നിമിഷത്തില്‍ ഗൃഹനാഥന് സംഭവിച്ചത്