ന്യൂയോർക് : അമേരിക്കയിൽ മലയാളിയായ യുവ ഡോക്ടർ വെടിയേറ്റ് മരിച്ചു. സ്വന്തം കാറിനകത്താണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര സ്വദേശിയായ ഡോ.രമേശ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിതീകരിച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്‍റ് ഡോ. നരേന്ദ്രകുമാറിന്‍റെ മകനാണ് കൊല്ലപ്പെട്ട ഡോ.രമേശ് കുമാര്‍.

ബുധനാഴ്ച മുതല്‍ ഇദ്ദേഹം ജോലിക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടര്‍ പോലീസ് അന്വേഷണത്തിലാണ് സ്വന്തം കാറിന്‍റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുറച്ച് നാളുകളായി ഇന്ത്യാക്കാര്‍ അടക്കം അമേരിക്കയില്‍ വംശീയ ആക്രമണത്തിന് ഇരയായിരുന്നു. എന്നാൽ ഇത് വംശീയാക്രമണം അല്ലെന്ന് പോലീസ് വ്യക്തമാക്കി. സംസ്കാരം തിങ്കളാഴ്ച നടക്കും.