
കൊച്ചി: കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിൽ നടൻ മോഹൻലാൽ അമൃതാ ചാനലുമായി ബിസിനസ് ബന്ധം വളർത്തി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പുറത്തുവരുന്ന വാർത്തകൾ ബിസിനസ് ബന്ധത്തെ ശരിവെക്കുന്നതുമാണ്. മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഇനിമുതല്‍ അമൃത ടി.വിക്ക് ആയിരിക്കും എന്നതാണ് ഒന്ന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടി. വി വാങ്ങുക.

അക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് പുറ്രത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നകാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുമില്ല. മോഹന്‍ലാല്‍ ലാല്‍സലാം എന്ന പേരില്‍ അമൃത ടി. വിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതുരണ്ടും കൂട്ടി വായിക്കുമ്പോള്‍ അമൃതയുമായി താരം ബിസിനസ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍.
