അമിത വേഗതയില്‍ പോലിസ് വാഹനം ഓടിച്ചു ഹംപില്‍ കയറി; ബസിലുണ്ടായിരുന്ന സിവില്‍ പോലീസുകാരൻ്റെ തലപൊട്ടി

  • Post category:local news
  • Reading time:1 min read
You are currently viewing അമിത വേഗതയില്‍ പോലിസ് വാഹനം ഓടിച്ചു ഹംപില്‍ കയറി; ബസിലുണ്ടായിരുന്ന സിവില്‍ പോലീസുകാരൻ്റെ തലപൊട്ടി

കാസര്‍കോട്: അമിതവേഗതയില്‍ സഞ്ചരിച്ച പോലീസ് ബസ് ഹംപില്‍ കയറിയതിനെ തുടര്‍ന്ന് മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരൻ്റെ തല പൊട്ടി. ഇതേ തുടര്‍ന്ന് പരിക്കേറ്റ് 13 സ്റ്റിച്ചിടേണ്ടി വന്നു. കണ്ണൂര്‍ മയ്യലിലെ ഉമേശിനാണ് (29) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ എ.ആര്‍ ക്യാമ്പ് പരിസരത്തെ റോഡിലാണ് അപകടം.നായന്മാര്‍മൂലയില്‍ വാഹനങ്ങള്‍ തടയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസുമായി പോവുകയായിരുന്നു ബസ്. അമിതവേഗതയിലോടിയ ബസ് ഹംപില്‍ കയറിയിറങ്ങവേ പോലിസുകാരൻ്റെ തല വാഹനത്തിലിടിക്കുകയായിരുന്നു. ഉടന്‍ മറ്റുള്ള പോലിസുകാര്‍ ഉമേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares