
അമിത് ശര്‍മ്മ ഒരുക്കുന്ന സ്പോര്‍ട്സ് ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് ചേക്കേറുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന കീര്‍ത്തി ബോളിവുഡില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ദീർഘ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഇന്ത്യയുടെ ഫുട്ബോള്‍ ലോകത്തെ അതികായന്‍മാരിലൊരാളായ സൈദ് അബ്ദുള്‍ റഹീമിന്‍റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. 1950-63 കാലത്തെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ കോച്ചായിരുന്നു അദ്ദേഹം. സൈദായി സൂപ്പർ താരം അജയ് അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യാവേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
