അഭിമന്യു കൊലപാതകം; ഒടുവില്‍ കൊലയാളികളെ തിരിച്ചറിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing അഭിമന്യു കൊലപാതകം; ഒടുവില്‍ കൊലയാളികളെ തിരിച്ചറിഞ്ഞു

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ.്‌ഐ വിദ്യാര്‍ഥിയായിരുന്ന എം.അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട്ട വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്ണയെ കുത്തിയ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെ ഇനിയും പിടികൂടാനുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്. ഇവര്‍ക്കെതിരെ ഉടന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികള്‍ സംസ്ഥാനം വിടാന്‍ ശ്രമിച്ചിരുന്നു.കേസിലെ മുഖ്യസാക്ഷികളായ ആറുപേരും പ്രതികളെ ചിത്രങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതില്‍ എട്ടു പേര്‍ അറസ്റ്റിലായി. ജൂലൈ മൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരില്‍ ഉള്‍പ്പെട്ട ആദില്‍ ബിന്‍ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈന്‍ എന്നിവര്‍ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അസി. കമ്മിഷണര്‍ എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണം പൂര്‍ത്തിയാവുമ്പാള്‍ ഏതാനും പേര്‍ കൂടി പ്രതികളായേക്കും.

0Shares