അബൂദാബി ലുലു ട്രോഫി ക്രിക്കറ്റ് കാര്‍ണിവല്‍ ഏപ്രില്‍ 12 ന്

  • Post category:news
  • Reading time:1 min read
You are currently viewing അബൂദാബി ലുലു ട്രോഫി ക്രിക്കറ്റ് കാര്‍ണിവല്‍ ഏപ്രില്‍ 12 ന്

അബൂദാബി: അബൂദാബി മദീനത്ത് സായിദ് ഷോപ്പിങ്ങ് സെന്റര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ന് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കും. അബൂദാബി മദീനത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ ലുലു ട്രോഫിയക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയാണ് മത്സരം നടത്തുന്നത്. കാര്‍ണിവലിന്റെ ലോഗോ പ്രകാശനം മദീന സായിദ് ഷോപ്പിങ്ങ് സെന്റര്‍ ജനറല്‍ മാനേജര്‍ സകരിയ ലുലു മാള്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ അയ്യങ്കോല്‍ അബദുല്‍ റഹിമാന് നല്‍കി പ്രകാശനം ചെയ്തു. മത്സരത്തിലൂടെയാണ് ലോഗോ തെരെഞ്ഞെടുത്തത്.മുപ്പത്തിരണ്ട് എന്‍ട്രികളില്‍ നിന്ന് നൗഷാദ് മിഹ്‌റാജ് തയ്യാറാക്കിയ ലോഗോയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. മദീന സയ്ദ് ഷോപ്പിങ്ങ് സെന്റര്‍ ലീസിങ്ങ് മാനേജര്‍ തസ്ലീം ലുലു മാള്‍, ചവിജു തോമസ്, നൗഷാദ് മിഹ്‌റാജ്, ഇസ്മായില്‍ വെണ്ടിച്ചാല്‍, സാദത്ത് മുക്കുന്നോത്ത്, ആബിദ് നാലാംവാതുക്കള്‍, റഹീംതോട്ടം, റൗഫ് ഉദുമ, ഹസ്സന്‍ പള്ളിക്കര, ഷഫീഖ് ചട്ടഞ്ചാല്‍, സാജിദ് പടിഞ്ഞാര്‍ സംബന്ധിച്ചു.

0Shares