അബൂദാബിയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing അബൂദാബിയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു.

അബൂദബി: അബൂദബി വിമാനത്താവളത്തില്‍ നിന്ന് അല്‍െഎനിലേക്ക് പോകവേ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്റ്റേഷന്‍ കടവ് സ്വദേശി അന്‍സില്‍ അബ്ദുല്‍ മജീദ് (34), പത്തനംതിട്ടയിലെ ഹരി (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണ് അന്‍സിലും ഹരിയും. ഒരാഴ്ചത്തെ അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ അന്‍സിലിനെ അബൂദബി വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയ കമ്പനി കാര്‍ മടങ്ങമ്പോഴാണ് അപകടമുണ്ടായത്.

പാക് ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. അല്‍ഐന്‍ റൗള പാലസിന് സമീപത്തെ റൗണ്ടെബൗട്ടില്‍ നനവുള്ള റോഡില്‍ വഴുതി കാര്‍ മറിയുകയായിരുന്നു. അന്‍സില്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അല്‍െഎനിലെ ആശുപത്രിയിലാണ് ഹരി മരിച്ചത്. പരിക്കേറ്റ പാക് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്‍സിലിന് ഭാര്യയും മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. ഹരി അവിവാഹിതനാണ.

0Shares