അബുദാബിയില്‍ മരിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing അബുദാബിയില്‍ മരിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

അബൂദാബി: അസുഖത്തെ തുടര്‍ന്ന് അബുദാബി എന്‍.എം.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ട കാസര്‍കോട് മാങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി 12:30 ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി മൃതദേഹം കൊണ്ടുവരും. ബുധനാഴ്ച പുലര്‍ച്ചയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. ഏറെ നാളായി ചികില്‍സയിലായിരുന്ന മുഹമ്മദ് കുഞ്ഞി ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ ഫൗസിയ. മക്കള്‍: മറിയം, റഹ്മാന്‍ മുഫീദ, ഫഹദ്. സഹോദരങ്ങള്‍: ഫാത്തിമ, ദൈനബി, നഫീസ, അഫ്സത്ത്, പരേതനായ മുത്തലിബ്.

0Shares