അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനം;15 പേര്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനം;15 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ബാഗിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ലഷ്‌കര്‍ഗായിലെ ന്യൂ കാബൂള്‍ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്.

ആക്രമണത്തില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സ്ഥിരീകരിച്ചു.

0Shares