അഫ്ഗാനിസ്ഥാനിലെ ആദ്യവനിതാ പൈലറ്റ് മംഗളൂരുവിലെത്തിയത് ഒറ്റയ്ക്ക് വിമാനം പറത്തി

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനിസ്ഥാനിലെ ആദ്യവനിതാ പൈലറ്റ് മംഗളൂരുവിലെത്തിയത് ഒറ്റയ്ക്ക് വിമാനം പറത്തി

മംഗളൂരു: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ വനിത പൈലറ്റ് മംഗളൂരുവിലെത്തിയത് ഒറ്റയ്ക്ക് വിമാനം പറത്തി. ലോകപര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തൊന്‍പതുകാരിയായ ഷെയ്സ്റ്റ വെയിസ് ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ തിരപ്രദേശത്തെ ഭംഗി ആസ്വദിക്കാനാണ് മംഗളൂരു നഗര സന്ദര്‍ശനം. അഫ്ഗാന്‍ അഭയാര്‍ഥിയായിരുന്ന ഷെയ്സ്റ്റയ്ക്ക് വിമാനം പറത്തുന്നതിനോട് കമ്പമുണ്ടായിരുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിന്റെ ഭാഗമായി പതിനെട്ടാമത്തെ
വയസില്‍ സിവില്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റിച്ചമണ്ട് സിറ്റിയില്‍ താമസിക്കുന്ന യുവതി നിരവധി തവണ സ്വന്തമായി വിമാനം പറത്തുകയും മല്‍സരങ്ങളില്‍ വിജയം വരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസം മിനി സിംഗിള്‍ എന്‍ജിന്‍ ഘടിപ്പിച്ച ബീച്ച്കാര്‍ട്ട് ബൊനാന്‍സാ എ -36 വിമാനം 28,800 കിലോമീറ്റര്‍ പറത്തി ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ജുലൈയില്‍ 90 ദിവസത്തെ ലോകപര്യനത്തിനായാണ് ജന്മരാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറപ്പെട്ടത്. ഇന്ത്യയടക്കം 19 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. സിംഗപൂരിലേയും ഈജിപ്തിലേയും ചിലപ്രദേശങ്ങള്‍ യുവതി സന്ദര്‍ശിച്ചുകഴിഞ്ഞു. സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ യുവജനങ്ങളുമായി സയന്‍സ്, ഗണിത വിഷയങ്ങളില്‍ സംവാദം നടത്തുകയും ചെയ്യുന്നുണ്ട്. വെയ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഇവരുടെ യാത്രയ്ക്കുള്ള പിന്തുണ നല്‍കുന്നുണ്ട്. അഫ്ഗാനിലെ പ്രായം കുറഞ്ഞ വനിതാ പൈലറ്റ് എന്ന നിലയില്‍ അറിയപ്പെട്ട യുവതി മറ്റു രാജ്യങ്ങളിലെ സ്ത്രീകളെ പോലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാകാന്‍ നേരത്ത തന്നെ താല്‍പര്യമെടുത്തിരുന്നു. വിമാനത്തിന്റെ വാതില്‍ തുറക്കുന്ന ഓരോ തവണയും താന്‍ സ്വയം ചോദിക്കും എന്റെ പശ്ചാത്തലത്തിലുള്ള ഒരു പെണ്‍കുട്ടി എത്ര ഭാഗ്യവാന്‍മാരാണെന്ന് ഇതുപോലെ മറ്റു പെണ്‍കുട്ടികളും സാഹസീക രംഗത്തേയ്ക്ക് വരണമെന്നും ഷെയ്സ്റ്റ പറയുന്നു. ഒരാഴ്ചമുമ്പാണ് ഇന്ത്യയിലെത്തുന്നത്. മംഗളൂരുവിലെത്തിയ യുവതി രണ്ടുദിവസം നഗരത്തിലെ ഒരുഹോട്ടലില്‍ തങ്ങുകയായിരുന്നു. വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നും പോകാന്‍ താല്‍പര്യമില്ലെന്ന് ഷെയ്സ്റ്റ പറഞ്ഞു. കര്‍ണ്ണാടകത്തിന്റെ തീരപ്രദേശവും തനതായ ഭക്ഷണങ്ങളും ആസ്വദിക്കാനാണ് ഏറെ താല്‍പര്യമെടുത്തത്. മുന്നുദിവസത്തെ പര്യടനത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയി.

 

0Shares