അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: കാറിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം കാവുങ്കാലിലെ പരേതനായ ഇ.കെ കുഞ്ഞിക്കണ്ണന മകന്‍ പി. ഗോപകുമാര്‍ (ഗോപി 38) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വൈകീട്ട് കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശ പാതയില്‍ ചളിയങ്കോട് പാലത്തിനടുത്താണ് അപകടമുണ്ടായത്. ഗോപകുമാര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗോപിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പുലര്‍ച്ചേ അഞ്ചുമണിയോടെ മരിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സഹോദരി ഭര്‍ത്താവ് മധുവിന്റെ ഉടമസ്ഥതയിലുള്ള മധു ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: രമണി. ഭാര്യ: ലത. മക്കള്‍: ഗോപിക, അഭിഷേക്. സഹോദരങ്ങള്‍: രാധ, ബാലന്‍, ശകുന്തള.

 

0Shares