കാസര്‍കോട്: പ്രമുഖ ചെരിപ്പ് ഉല്‍പന്ന നിര്‍മാണ സ്ഥാപനമായ ലോഗോ ഫൂട്ട് വേര്‍ ഇന്ന് നിര്‍മിച്ച മുഴുവന്‍ ഉല്‍പന്നങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്കായി സമര്‍പിച്ചു. കമ്പനി എം.ഡി വി.പി ജാബിര്‍ കാസര്‍കോട് കലക്ടറേറ്റിലെത്തി ഉല്‍പന്നങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന് കൈമാറി. കേരളത്തിലെ പ്രളയക്കെടുതിയുടെ അവസ്ഥ കണ്ട അന്യസംസ്ഥാന തൊഴിലാളികള്‍ ഒരുദിവസം വേതനമില്ലാതെ ജോലിചെയ്യുകയായിരുന്നു.
എല്ലാ അളവിലുള്ള ചെരിപ്പുകളും കയറ്റി അയച്ചവയില്‍പെടുന്നു. കാസര്‍കോട് സീതാംഗോളിയിലെ കിഫ്രാ പാര്‍ക്കിലാണ് ലോഗോ ഫൂട്ടു വേര്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ചെരിപ്പുകള്‍ അധികവും കയറ്റി അയക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളും കൈ കോര്‍ത്തു; ലോഗോ ഫൂട്ടുവേര്‍ ഇന്നു നിര്‍മിച്ച ഉല്‍പന്നങ്ങള്‍ മുഴുവനും ദുരിതാശ്വാസത്തിന്