അന്ത്യോദയ എക്‌സ്പ്രസ് സ്‌റ്റോപ്പ്;  ബി.ജെ.പി അവകാശവാദം അല്‍പ്പത്തരമെന്ന് കെ.പി സതീഷ് ചന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing അന്ത്യോദയ എക്‌സ്പ്രസ് സ്‌റ്റോപ്പ്;  ബി.ജെ.പി അവകാശവാദം അല്‍പ്പത്തരമെന്ന് കെ.പി സതീഷ് ചന്ദ്രന്‍

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ ബി.ജെ.പി എം.പി വി മുരളീധരന്‍ അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. പി കരുണാകരന്‍ എം.പി പാര്‍ലമെന്റിലും പുറത്തും നടത്തിയ നിരന്തര ഇടപെടല്‍ കാരണമാണ് ട്രെയിനും സ്‌റ്റോപ്പും അനുവദിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനങ്ങള്‍ക്ക് മുമ്പും ഇപ്പോഴും അദ്ദേഹം നല്‍കിയ മറുപടി കത്തുകള്‍ ഇതിനുള്ള സാക്ഷ്യപത്രമാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി നേതാവ് സൂപ്പര്‍ എംപി ചമയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

0Shares