കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിനും രാജധാനി എക്‌സ്പ്രസിനും കാസര്‍കോട് സ്‌റ്റോപ് നിഷേധിച്ചതിനെതിരെ ജൂലൈ ഒന്നുമുതല്‍ പി കരുണാകരന്‍ എം.പി പ്രഖ്യാപിച്ച സത്യഗ്രഹത്തിന് പിന്തുണയുമായി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. കാസര്‍കോടിന്റെ ആവശ്യം അംഗീകരിക്കാനുള്ള പ്രക്ഷോഭം വിജയിപ്പിക്കാന്‍ വിജയിപ്പിക്കാന്‍ വിപുലമായ സഹായസമിതിക്കും കണ്‍വന്‍ഷന്‍ രൂപം നല്‍കി. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പി കരുണാകരന്‍ എം.പി ഉദ്ഘാടനംചെയ്തു. സമരം തുടങ്ങുന്നത് സംബന്ധിച്ച് റെയില്‍വേ മന്ത്രിയേയും ബോര്‍ഡ് ചെയര്‍മാനേയും ജനറല്‍ മാനേജറേയും ഡിവിഷ്ണല്‍ മാനേജറേയും അറിയിച്ചിട്ടുണ്ടെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. സമരത്തിലേക്ക് പോകരുതെന്ന് അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ജൂലൈ ഒന്നിനു മുമ്പ് തീരുമാനം വന്നാല്‍ സമരം ഉണ്ടാകില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണ് അദ്ദേഹം പറഞ്ഞു.
കണ്‍വന്‍ഷനില്‍ സി.വി ശിവരാമന്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, കെ.പി സതീഷ്ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, ബിജു ഉണ്ണിത്താന്‍, സി.എല്‍ ഹമീദ്, പി.പി രാജു, ഹസൈനാര്‍ നുള്ളിപ്പാടി, വി.കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും കെ.എ മുഹമ്മദ്്ഹനീഫ ജനറല്‍ കണ്‍വീനറുമായി സമരസഹായ സമിതി രൂപീകരിച്ചു.
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്; എം.പിയുടെ സത്യഗ്രഹത്തിന് സമരസഹായ സമിതി രൂപീകരിച്ചു