കാസര്‍കോട്: പുതുതായി അനുവദിച്ച തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതിലുള്ള പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ എ ഐ വൈ എഫ് നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ചും ഒപ്പു ശേഖരണവും നടത്തി.
മാര്‍ച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതാരാജ്, പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹിയും ഡി.ആര്‍.യു.സി.സി അംഗവുമായ ആര്‍.പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി മുകേഷ് ബലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അജിത്ത് എംസി, സനോജ് കാടകം, എം ശ്രീജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ധനീഷ് ബിരിക്കുളം. സുനില്‍ കാസര്‍കോട്, സുപ്രീത് പെരുമ്പള, ബാബു കുമ്പളപ്പള്ളി, ഹരീഷ് കെ ആര്‍, ഹരിദാസ് പെരുമ്പള തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.