അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കൊച്ചി: കേരളത്തില്‍ നിന്നും സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന തുടങ്ങി. കൊച്ചിയിലും തൃശൂരിലും മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊച്ചി ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്.

ഇന്ന് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡി.ജി.പി, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിവര്‍ പങ്കെടുക്കും. കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വീസിലെ ജീവനക്കാര്‍ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവത്തിത്തിനു പിന്നാലെയാണ് മോട്ടര്‍ വകുപ്പിന്‍റെ തീരുമാനം.

കേരളത്തില്‍ നിന്നും അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലുംസ്‌ക്വാഡുകള്‍ പരിശോധന നടത്താനായിരുന്നു ഗതാതഗ കമ്മീഷണര്‍ ഉത്തരവിട്ടത്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി തുടങ്ങാനും തീരുമാനിച്ചിരുന്നു.

0Shares