അനുസ്മരണ സംഗമവും, ദിക്ർ -ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അനുസ്മരണ സംഗമവും, ദിക്ർ -ദുആ മജ്‌ലിസും സംഘടിപ്പിച്ചു

നാരമ്പാടി :എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നാരമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറിയും, കുമ്പള ഇമാം ശാഫി അക്കാദമി ചെയർമാനുമായ ശൈഖുനാ എം.എ. ഖാസിം മുസ്‌ലിയാർ , എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്റ്‌ മഹമൂദ് ദാരിമി, യൂസുഫ് സഖാഫി എന്നിവരുടെ അനുസ്മരണ സംഗമവും, ദിക്ർ -ദുആ മജ്‌ലിസും നാരമ്പാടി ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.

കുമ്പഡാജെ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രെഷറർ എരിയപ്പടി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ്‌ അഷ്‌റഫ്‌ തെക്കേക്കര സ്വാഗതം ആശംസിച്ചു. ബദിയടുക്ക കണ്ണിയത്ത് ഇസ്‌ലാമിക് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ സലാം ദാരിമി ആലംപാടി ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല പ്രസിഡന്റ്‌ ആദം ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മർ പാറത്തോട്, അബ്ദുല്ല ദാരിമി, അബ്ദുൽ കാദർ മൗലവി, എം.പി ഉമ്മർ ഹാജി,അബ്ദുൽ റഹ്മാൻ എ , യൂസുഫ് പനിയ, ടി.എം.എ.ഖാദർ, എസ്.എം.അബ്ദുല്ല, ഹമീദ് നെല്ലിക്കാട്, യൂസുഫ് ഇസ്സത്ത് നഗർ, മുഹമ്മദ് ഇസ്സത്ത് നഗർ, ഷറഫുദ്ധീൻ, എന്നിവര്‍ ഉൾപ്പെടെയുള്ള ശാഖാ നേതാക്കളും, പ്രവർത്തകരും സംബന്ധിച്ചു.

0Shares