അനുകരണമല്ല അത്ഭുതം! യേശുദാസിൻ്റെ ശബ്ദത്തില്‍ രതീഷിൻ്റെ  പാട്ട്; കാസര്‍കോട് പരപ്പ സ്വദേശിയുടെ ഗാനം കാണൂ!

  • Post category:news
  • Reading time:2 mins read
You are currently viewing അനുകരണമല്ല അത്ഭുതം! യേശുദാസിൻ്റെ ശബ്ദത്തില്‍ രതീഷിൻ്റെ  പാട്ട്; കാസര്‍കോട് പരപ്പ സ്വദേശിയുടെ ഗാനം കാണൂ!

കാസര്‍കോട്: പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്ളവേഴ്സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. കാസര്‍കോട് ജില്ലയിലെ പരപ്പ സ്വദേശിയായ രതീഷ് കണ്ടുക്കത്തിൻ്റെ  പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തിൻ്റെ  പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

അദ്ദേഹത്തിൻ്റെ  പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിൻ്റെ  കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെ രതീഷ് ഹരിവരാസനം പൂര്‍ത്തിയാക്കി. നിറഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുന് പറയാനുണ്ടായിരുന്നത്. സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുള്ള രതീഷിന് അമ്മയില്‍ നിന്നാണ് സംഗീതം പകര്‍ന്നുകിട്ടിയത്. അമ്മയും നന്നായി പാടും. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത രതീഷിന്റെ സ്വരം ആരെയും അല്‍ഭുതപ്പെടുത്തും. കാരുണ്യ യാത്രകള്‍ക്ക് വേണ്ടിയാണ് ടയര്‍ കമ്പനിയില്‍ ജോലിചെയ്തുവരുന്ന രതീഷ് പാടിയിട്ടുള്ളത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(02.06.2018)

ഇന്നത്തെ ചോദ്യം

14. ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന മാസമേത്?

A) ഏപ്രില്‍

B) മെയ്

C) ജൂണ്‍

D) ജുലൈ

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. മെയ് 20 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തിയ മല്‍സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന് ചാനലിന്റെ നുള്ളിപ്പാടിയിലെ സ്റ്റുഡിയോവില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിജയികള്‍ ഹാജരാകണം.

ഇന്നലെ (01.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കാസര്‍കോട്

വിജയി: റിലീഷ് കുട്ടന്‍, മാണിയാട്ട്, കാസര്‍കോട്.

0Shares