അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രത പാലിക്കുന്നു; കാസർകോട്- കാഞ്ഞങ്ങാട് മേഖലകളിൽ വൻ പോലീസ് സന്നാഹം

  • Post category:news
  • Reading time:1 min read
You are currently viewing അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രത പാലിക്കുന്നു; കാസർകോട്- കാഞ്ഞങ്ങാട് മേഖലകളിൽ വൻ പോലീസ് സന്നാഹം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട് നഗരത്തിൽ യു.ഡി.എഫ് പ്രകടനം നടത്തി. നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്ത പ്രകടനം തീർത്തും സമാധാനപരമായിരുന്നു. വലിയ പോലീസ് കാവലിലാണ് കാസർകോട്- കാഞ്ഞങ്ങാട് പ്രദേശം.

കാഞ്ഞങ്ങാട് DYSP എ സജീവൻ്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മേഖലയിൽ പോലീസ് ജാഗ്രത പാലിക്കുമ്പോൾ കാസർകോട് മേഖല ASP ഡി. ശിൽപ യുടെ നേതൃത്വത്തിലുമാണ് പോലീസ് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിൻ്റെ മുൻകരുതൽ നടപടി.

അതേസമയം പരിയാരത്തുനിന്നും വിലാപയാത്രയായി പെരിയയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം വൈകിട്ടോടെ സംസ്കരിക്കും. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് കെ.സുധാകരൻ അടക്കമുള്ള നേതാക്കളോടപ്പം യു.ഡി.എഫ് നേതാക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.

പ്രതികളെ ഉടൻ പിടികൂടാനുള്ള എല്ലാ വഴികളും പോലീസ് തേടുകയാണ്. പ്രതികളെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും പോലീസിനുമേൽ ഉന്നത കേന്ദ്രങ്ങളിൽ നിന്നും നിർദേശമുണ്ട്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

0Shares