അനാഥാലയത്തിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു, നിരവധിപേര്‍ ആശുപത്രിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അനാഥാലയത്തിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു, നിരവധിപേര്‍ ആശുപത്രിയില്‍

അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. പത്ത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഥുരയിലെ അനാഥാലയത്തിലെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഭക്ഷ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 12 കുട്ടികള്‍ക്ക് അസുഖം വന്നു എന്നത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇതില്‍ രണ്ട് പിഞ്ചുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരിച്ച കുട്ടികള്‍ ആറുമാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സര്‍വ്വഗ്യ റാം മിശ്ര പറഞ്ഞു.

‘ആറ് കുട്ടികളെ ഇവിടെ നിന്ന് ആഗ്രയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരികയാണ്. പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ്. വളരെ ചെറിയ കുട്ടികളാണ്, അതിനാല്‍ത്തന്നെ ശരിയായ പരിചരണം നല്‍കേണ്ടതായിരുന്നു. അധികാരികള്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഇതിന് കാരണമാണെന്ന് കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

0Shares