
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് ആഭ്യന്തരവകുപ്പിന്‍റെ അനുമതി.

ശിവകുമാറിനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.ശിവകുമാറിനെതിരെ അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണറും അനുമതി നല്‍കിയിരുന്നു.
