
കാസര്‍കോട്: ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയില രഹിതമാക്കാനുളള സമഗ്രപദ്ധതിയുമായി ആരോഗ്യ വകുപ്പ്. എല്ലാ വിദ്യാലയങ്ങളിലും വിദ്യാലയ സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവ് പുകയില വില്‍പന രഹിതമാക്കിയും അധ്യാപക രക്ഷകര്‍ത്തൃ സമിതകളുടെ നേതൃത്ത്വത്തില്‍ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയും പോലീസ്, എക്‌സൈസ്, ആരോഗ്യ, വിദ്യാഭ്യാസ, പഞ്ചായത്ത് വകുപ്പുകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിതമാക്കുന്നതിനുളള സമഗ്രപദ്ധതിയുടെ ഭാഗമായ പ്രാരംഭ ശില്‍പശാല കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ അറുപത്തഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അധാപകരും, രക്ഷകര്‍ത്തൃ സമിതി നേതൃത്ത്വത്തില്‍ ഉളളവരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 160 ഓളം ആളുകള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയിലക്കെതിരെ പദ്ധതി ആസൂത്രണം ചെയ്ത് ആരോഗ്യവകുപ്പിന് നല്‍കുവാന്‍ ശില്‍പശാലയില്‍ തീരുമാനിച്ചു.
ഇപ്രകാരം രൂപപ്പെടുത്തുന്ന പദ്ധതികള്‍ ക്രോഡീകരിച്ച് ജില്ലാതല രൂപരേഖ തയ്യാറാക്കും .തുടര്‍ന്ന് ഈ അധ്യായന വര്‍ഷം തന്നെ ജില്ലയെ പുകയില രഹിത വിദ്യാഭ്യാസ ജില്ലയായി പ്രഖ്യാപിക്കാനുളള പദ്ധതി വിവിധ വകുപ്പുകളുടെ കൂട്ടായ സഹകരണത്തില്‍ നടപ്പിലാക്കും.
ശില്‍പശാലയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യസ ഓഫീസര്‍ നന്ദികേശന്‍ നിര്‍വ്വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസറായ (പുകയില നിയന്ത്രണം) ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാന്റി അധ്യക്ഷത വഹിച്ചു.
