അധികൃതരേ കണ്ണുതുറക്കൂ… തെക്കില്‍ കളനാട് റോഡ് മെക്കാഡം ചെയ്യാന്‍ വൈകുന്നതെന്തേ?

  • Post category:local news
  • Reading time:1 min read
You are currently viewing അധികൃതരേ കണ്ണുതുറക്കൂ… തെക്കില്‍ കളനാട് റോഡ് മെക്കാഡം ചെയ്യാന്‍ വൈകുന്നതെന്തേ?

കാസര്‍കോട്: ചെമ്മനാട് നിവാസികളുടെ ചോദ്യമിതാണ്, തെക്കില്‍ കളനാട് റോഡ് നന്നാക്കിക്കാണാന്‍ എന്നാണ് സാധിക്കുക?… എയ്യള ജനകീയ കൂട്ടായ്മ അഞ്ചു ചോദ്യങ്ങളുമായി റോഡരകികില്‍ ഫ്‌ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ശരിയാണ് നാട്ടുകാരുടെ ചോദ്യം. കെ കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ മണ്ഡലത്തില്‍ തെക്കില്‍ കളനാട് അഞ്ചുകിലോമീറ്റര്‍ പാതയാണ് കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥകാരണം പുന നിര്‍മാണം വൈകുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസം ഇതുവഴികടന്നുപോകുന്നുണ്ട്. റോഡിന്റെ ശോചനീയവാസ്ഥ കാരണം പലര്‍ക്കും സമയത്തിന് എത്താനാകുന്നില്ല. വിദ്യാര്‍ഥികളും ദുരിതത്തിലാണ്. തകര്‍ന്ന് തരിപ്പണമായ റോഡില്‍ നിന്നും പൊടിപടലങ്ങള്‍ പരക്കുന്നതുകാരണം സമീപവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പല ആരോഗ്യകരമായ പ്രശ്‌നമാണ് അടുത്തിടേ കാണുന്നത്. റോഡിലെ പാതാള കുഴികള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. പല അപകടങ്ങള്‍ക്കും ഇത് വഴിവക്കുന്നുണ്ട്. കഴിഞ്ഞ മെയ്മാസത്തിലാണ് റോഡ് മെക്കാഡം ചെയ്യാന്‍ അനുമതി ലഭിച്ചത്. 2.75 കോടിയുടെ റോഡാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ അതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ ഇഴയുന്നത്. ഇതിന് ശേഷം പാസായ റോഡുകളില്‍ മെക്കാഡം ചെയ്തു തുടങ്ങിട്ടുമുണ്ടെന്ന്് നാട്ടുകാര്‍ ആരോപിക്കുന്നു. പുതുവര്‍ഷത്തിലെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിലങ്കില്‍ കക്ഷി രാഷ്ട്രീയത്തിനധീതമായി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മ സമരവുമായി മുന്നോട്ടുപോകുമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്.

0Shares