
തിരുവനന്തപുരം: അതിരിപ്പിളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെ. എസ്ഇ. ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്നും വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെ. എസ്ഇ. ബി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പദ്ധതിപ്രദേശത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെ. എസ്. ഇ. ബി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. എൽ. ഡി. എഫിൽ തന്നെ സി. പി. ഐ ഉൾപ്പെടെയുള്ള പാർട്ടികൾ പദ്ധതിക്ക് എതിരാണ്. മന്ത്രി നിയമസഭയിൽ ആദ്യം പദ്ധതിയെപറ്റി പ്രസ്താവന നടത്തിയപ്പോൾ തന്നെ ശ്രമത്തെ എന്ത്വില കൊടുത്തും എതിർക്കും എന്നാണ് അറിയിച്ചിരുന്നത്.
