മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കുടുംബസമേതം വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം ടി.വിയിലൂടെ കാണുന്ന പി.കെ കുഞ്ഞാലിക്കുട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിലവിലെ സാഹചര്യം കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ഭൂരിപക്ഷം കൂടുമെന്നും മലപ്പുറം കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസം ഉള്ളതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ മലപ്പുറത്തെ മിക്ക ഇടങ്ങളിലും യു.ഡി.എഫ് അണികള്‍ വിജയം മുന്നില്‍ കണ്ട് മധുര പലഹാരങ്ങള്‍ ഒരുക്കി വച്ചതും സര്‍വ്വവും പച്ചമയത്തിലാണ്. അവസാന വിധി അറിയാന്‍ ഇവര്‍ കാത്തിരിക്കുകയാണ്. വിജയഗാനമടക്കം എല്ലാം രണ്ട് ദിവസം മുമ്പ് തന്നെ മുസ്ലീം ലീഗ് അണികള്‍ ഒരുക്കി വച്ചിട്ടുണ്ട്.