
കാസർകോട്: കർണാടക അതിർത്തി പ്രദേശമായ അഡൂര്‍ പള്ളഞ്ചി പാലത്തിനടിയിൽ സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച്ച രാവിലെയാണ് പ്രദേശ വാസികൾ മൃതദേഹം കണ്ടത്. ഉടൻ തന്നെ ആദൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വേനലായതിനാൽ തോട്ടിൽ വെള്ളമില്ലായിരുന്നു. വെള്ളം ഒഴുകിപ്പോകുന്ന ഡ്രൈനേജിൽ കിടന്ന നിലയിലാണ് മൃതദേഹമുള്ളത്. മരിച്ചവർക്ക് 50 നും 55 നും ഇടയിൽ പ്രായം തോന്നിക്കും. മരിച്ചത് ആരാണെന്ന് വ്യക്തമല്ല. ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
