അഡൂരില്‍ ഓട്ടോ ബൈക്കിലിടിച്ച് നിര്‍മാണ തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു; രക്തംവാര്‍ന്ന് റോഡില്‍ പിടയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ലെന്നാരോപണം

  • Post category:news
  • Reading time:1 min read
You are currently viewing അഡൂരില്‍ ഓട്ടോ ബൈക്കിലിടിച്ച് നിര്‍മാണ തൊഴിലാളിയായ യുവാവ് ദാരുണമായി മരിച്ചു;  രക്തംവാര്‍ന്ന് റോഡില്‍ പിടയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ലെന്നാരോപണം

അഡൂര്‍(കാസര്‍കോട്): ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. അഡൂര്‍ മണിയൂര്‍ ജോഗി മൂലയിലെ കൃഷണന്റെ മകന്‍ മധുസൂദനനാ(32) ണ് മരിച്ചത്. അടൂര്‍ ബേളകിലയില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. സെന്ററിങ് തൊഴിലാളിയായ മധു വീട്ടില്‍ നിന്നും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ബേളക്കിലയില്‍ വച്ച് മധു സഞ്ചരിച്ച ബൈക്ക് എതിരെ നിന്നു വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയുടെ കണ്ണാടി ഘടിപ്പിച്ച കമ്പി തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ മധുവിനെ  രക്ഷപ്പെടുത്താന്‍ അപകടത്തില്‍ പെട്ട ഓട്ടോഡ്രൈവര്‍ സക്കീര്‍ ശ്രമിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. രക്തംവാര്‍ന്ന് റോഡില്‍ പിടയുന്ന മധുവിനെ പിന്നീട് സക്കീര്‍ തന്നെ  ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കഴുത്തിന് മുറിവേറ്റ സക്കീര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.
മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടിനായി കൊണ്ടുപോയി. മാതവ്: നാരായണി, ഭാര്യ: നിരോഷ, മകള്‍: അമയ, സഹോദരങ്ങള്‍: സുരേഷ് (ഗള്‍ഫ്), രാധാമണി.

0Shares